തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 മണമ്പൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ജി. കുഞ്ഞുമോൾ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തൂഫാന്‍ 2.0 പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടന്നു.

പ്രധാന ചടങ്ങുകൾ:
  • തൂഫാൻ ഫ്ലാഗ് ഉയർത്തൽ: ഗ്രാമപഞ്ചായത്ത് പരിസരത്ത് ഔദ്യോഗികമായി തൂഫാൻ ഫ്ലാഗ് ഉയർത്തി.
  • തൂഫാൻ പ്രതിജ്ഞ: തൂഫാന്‍ രണ്ടാം ഘട്ടം പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് തൂഫാൻ പ്രതിജ്ഞ ചൊല്ലി.
  • ബാഡ്ജ് വിതരണം: തെരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
  • ലൈവ് ടെലികാസ്റ്റിംഗ്: സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്‍റെ തത്സമയ സംപ്രേഷണം (Live Telecast) പഞ്ചായത്ത് ഓഫീസ് ഹാളിൽ ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും വീക്ഷിച്ചു.

Toofan 2.0