തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
പൗരാവകാശ രേഖ 2023

മണമ്പൂർ ഗ്രാമപഞ്ചായത്ത്

കവലയൂർ പി.ഒ., തിരുവനന്തപുരം | ഫോൺ: 0470-2689044

പൗരാവകാശ രേഖ (Citizens' Charter) - സംഗ്രഹം

ഔദ്യോഗിക പൗരാവകാശ രേഖ പൂർണ്ണരൂപം

പഞ്ചായത്ത് സേവനങ്ങൾ, നിബന്ധനകൾ, ഫീസ് നിരക്കുകൾ എന്നിവ അടങ്ങിയ സമഗ്ര കൈപ്പുസ്തകം പൗരാവകാശ രേഖ 2023 താഴെ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യാം.

 

പൂർണ്ണരൂപം PDF ഡൗൺലോഡ് ചെയ്യുക

 

ലക്ഷ്യവും പ്രാധാന്യവും

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 271 എ വകുപ്പ് പ്രകാരം തയ്യാറാക്കിയ ഈ പൗരാവകാശ രേഖ, പഞ്ചായത്ത് ഭരണം സുതാര്യവും കാര്യക്ഷമവുമാക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റമറ്റ സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത് സേവനങ്ങളും വിവിധ ഘടകസ്ഥാപനങ്ങൾ വഴിയുള്ള ആനുകൂല്യങ്ങളും ലളിതമായ വ്യവസ്ഥകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സമഗ്ര വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പ്രധാന സേവനങ്ങളും സംവിധാനങ്ങളും

ഓൺലൈൻ സേവനങ്ങൾ (ILGMS)

  • ksmart.lsgkerala.gov.in പോർട്ടൽ വഴി പഞ്ചായത്ത് സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
  • ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ സാക്ഷ്യപത്രം, പെൻഷനുകൾ, ലൈസൻസുകൾ തുടങ്ങിയവ വിരൽത്തുമ്പിൽ ലഭ്യമാണ്
  • അപേക്ഷ സമർപ്പിക്കാനും ഫീസ് ഒടുക്കാനും അക്നോളജ്‌മെന്റും സർട്ടിഫിക്കറ്റുകളും ഡൗൺലോഡ് ചെയ്യാനും ലളിതമായ സംവിധാനം

ഫ്രണ്ട് ഓഫീസ് സംവിധാനം

  • ഓഫീസ് കയറിയിറങ്ങാതെ സേവനങ്ങൾ നേടാനുള്ള ഏകജാലക സേവന കൗണ്ടർ
  • പ്രവർത്തന സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 05:00 വരെ (പണമിടപാടുകൾ ഉച്ചയ്ക്ക് 3:00 മണി വരെ)
  • തപാലുകൾ സ്വീകരിച്ച് കൈപ്പറ്റ് രസീത് നൽകുന്നതിനൊപ്പം അപേക്ഷാ ഫോറങ്ങളും വിവര സൂചികകളും പൊതുജനങ്ങൾക്ക് നൽകുന്നു

വാതിൽപ്പടി സേവനം

  • പ്രായാധിക്യമുള്ളവർ, കിടപ്പുരോഗികൾ, ചലനശേഷി പരിമിതപ്പെട്ടവർ എന്നിവർക്ക് സേവനങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്നു,
  • മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷകൾ എന്നിവ ലഭ്യമാക്കുന്നു.
  • ആശാവർക്കർമാർ, സന്നദ്ധസേന, കുടുംബശ്രീ വോളണ്ടിയർമാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു.

സാന്ത്വന പരിചരണം (Palliative)

  • കിടപ്പുരോഗികൾ, ക്യാൻസർ-ഡയാലിസിസ് രോഗികൾ, പക്ഷാഘാതം വന്നവർ എന്നിവർക്ക് ഗൃഹസന്ദർശന പരിചരണം നൽകുന്നു.
  • പരിശീലനം ലഭിച്ച നേഴ്സിന്റെ നേതൃത്വത്തിൽ ബി.പി, ഷുഗർ പരിശോധന, കത്തീറ്റർ മാറ്റൽ, അത്യാവശ്യ മരുന്നുകൾ എന്നിവ നൽകുന്നു.
  • എല്ലാ ബുധനാഴ്ചകളിലും മണമ്പൂർ ആശുപത്രിയിൽ പ്രത്യേക പാലിയേറ്റീവ് ഒ.പി പ്രവർത്തിക്കുന്നു.

മാലിന്യ സംസ്കരണവും ശുചിത്വവും

  • 16 വാർഡുകളിലായി 32 ഹരിതകർമ്മസേന അംഗങ്ങൾ അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കുന്നു.
  • യൂസർ ഫീ: വീടുകൾക്ക് പ്രതിമാസം ₹50, കച്ചവട സ്ഥാപനങ്ങൾക്ക് ₹100.
  • പ്ലാസ്റ്റിക്, ചില്ല്, ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ എന്നിവ കലണ്ടർ പ്രകാരം കൃത്യമായ മാസങ്ങളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു.

വിവരാവകാശ നിയമം (RTI)

  • സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ: ഹെഡ് ക്ലാർക്ക്.
  • അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ: അക്കൗണ്ടന്‍റ്.
  • അപ്പലേറ്റ് അതോറിറ്റി: സൂപ്പർവൈസർ, പെർഫോർമൻസ് ഓഡിറ്റ് വിഭാഗം.
  • അപേക്ഷാ ഫീസ് ₹10; ജീവനെയും വ്യക്തിസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനകം നൽകുന്നു.

പ്രസിഡന്‍റില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ (അപേക്ഷ നൽകുന്ന ദിവസം തന്നെ)

സേവനത്തിന്റെ പേര്ഹാജരാക്കേണ്ട പ്രധാന രേഖകൾലഭ്യമാകുന്ന സമയം
സ്വഭാവ സർട്ടിഫിക്കറ്റ്വാർഡ് മെമ്പറുടെ പരിചയപ്പെടുത്തൽ കുറിപ്പ്, ശുപാർശഅതേ ദിവസം
തൊഴിൽരഹിതനാണെന്ന സർട്ടിഫിക്കറ്റ്തിരിച്ചറിയൽ കാർഡ്, വാർഡ് മെമ്പറുടെ ശുപാർശഅതേ ദിവസം
ലൈഫ് സർട്ടിഫിക്കറ്റ്പെൻഷൻ പേമെന്റ് ഓർഡർ (നേരിട്ടോ അടുത്ത ബന്ധു മുഖേനയോ)അതേ ദിവസം
റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനുള്ള സാക്ഷ്യപത്രംറേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, വാർഡ് മെമ്പർ ശുപാർശഅതേ ദിവസം
ഭവന നിർമ്മാണ സബ്സിഡി അർഹതാ സാക്ഷ്യപത്രംറേഷൻ കാർഡ്, വാർഡ് മെമ്പറുടെ ശുപാർശഅതേ ദിവസം

ജനന-മരണ രജിസ്ട്രേഷൻ സമയപരിധിയും ഫീസും

കാലയളവ്അധികാരപ്പെട്ട ഉദ്യോഗസ്ഥൻലേറ്റ് ഫീ
21 ദിവസത്തിനകംരജിസ്ട്രാർ (പഞ്ചായത്ത് സെക്രട്ടറി)ഫീസില്ല
21 ദിവസത്തിനു ശേഷം 30 ദിവസത്തിനകംരജിസ്ട്രാർ (പഞ്ചായത്ത് സെക്രട്ടറി)₹2
30 ദിവസത്തിനു ശേഷം 1 വർഷത്തിനകംപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ₹5
1 വർഷത്തിനു ശേഷംസബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ (RDO) ഉത്തരവോടെ₹10