ഹരിതകർമ്മസേനാഗംങ്ങള്‍ക്ക് നേത്രപരിശോധന ക്യാമ്പ്
October 3, 2026
മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്വച്ഛത ഹി സേവ ക്യാമ്പയിനിന്‍റെ ഭാഗമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന "കൈയ്യോട് കൈ" എന്ന പരിപാടിയുടെ ഭാഗമായി കേന്ദ്ര സംഘം മണമ്പൂർ ഗ്രാമപഞ്ചായത്ത് എം സി എഫ് സന്ദർശനം നടത്തിയ സെപ്റ്റംബർ 30 ന് എം സി എഫ് കെട്ടിടത്തില്‍ വച്ച് ടി നേത്ര പരിശോധന ക്യാമ്പും നടന്നു. സംസ്ഥാന, ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, അസി. സെക്രട്ടറി, മറ്റ് ഉദ്യാഗസ്ഥർ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.