ബജറ്റ് റിപ്പോര്‍ട്ട് 2025-2026
മണമ്പൂർ ഗ്രാമപഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ മാലിന്യ സംസ്കരണം, ദാരിദ്ര്യ ലഘൂകരണം, ഭവന നിർമ്മാണം, കാർഷിക-മൃഗസംരക്ഷണ മേഖലകൾ, പശ്ചാത്തല സൗകര്യവികസനം എന്നിവയ്ക്കാണ് പ്രധാന മുൻഗണന നൽകിയിരിക്കുന്നത്. ബജറ്റ് അനുസരിച്ച് ദാരിദ്ര്യ ലഘൂകരണത്തിന് ₹16.12 കോടിയും, മാലിന്യ സംസ്കരണത്തിന് ₹1.56 കോടിയും, ഭവന നിർമ്മാണത്തിന് ₹5.76 കോടിയും, പട്ടികജാതി വികസനത്തിന് ₹89.96 ലക്ഷവും, റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾക്ക് ₹2.19 കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ K-SMART സംവിധാനം ഏർപ്പെടുത്തൽ, തനത് വരുമാനം വർദ്ധിപ്പിക്കൽ, സോളാർ ഊർജ്ജ പദ്ധതികൾ, ലൈഫ്/PMAY പാർപ്പിട പദ്ധതികൾ, വനിതാ-ശിശു ക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഹരിത കർമ്മ സേന വഴി 100% അജൈവ മാലിന്യ ശേഖരണം തുടങ്ങിയവ സുതാര്യമായും സമയബന്ധിതമായും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു.