ഒറ്റ നോട്ടത്തില്‍
പൊതു വിവരങ്ങള്‍
ജില്ല - തിരുവനന്തപുരം
ബ്ലോക്ക് - വര്‍ക്കല
താലൂക്ക് - വര്‍ക്കല
വില്ലേജ് - മണമ്പൂര്‍
വാര്‍ഡുകളുടെ എണ്ണം - 16
വിസ്തീര്‍ണ്ണം - 15.08 ച.കി.മീ
ജനസംഖ്യ - 23198
ഭൂപ്രകൃതി, കൃഷി, ജലസ്രോതസ്സ്
മൊത്തം വിസ്തൃതിയുടെ 25% ഉയര്‍ന്ന സമതലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 25 മുതല്‍ 60 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ ശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉയര്‍ന്ന സമതലം. ഭൂവിസ്തൃതിയില്‍ 35% ചരിവുകളാണ്. ഉയര്‍ന്ന പ്രദേശങ്ങളെ താഴ്വരയുമായി ബന്ധിപ്പിക്കുന്ന പ്രദേ ശങ്ങളാണിവ. വിസ്തൃതിയുടെ 30 ശതമാനത്തോളം താഴ്വരയാണ്. ചരിഞ്ഞ പ്രദേശത്തെയും തീര സമതലത്തെയും വേര്‍തിരിക്കുന്ന പ്രദേശങ്ങ ളാണിവ. മൊത്തം ഭൂവിസ്തൃതിയുടെ പത്ത് ശതമാനം തീരസമതലമാണ്. കാര്‍ഷിക മേഖലയായിരുന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആരംഭ ദശയില്‍ കൃഷി വ്യാപിച്ചിരുന്നു. കൃഷിഭൂമി പ്രധാനമായും ബ്രാഹ്മണരുടേയും അമ്പല വാ സികളുടേയും അവരുടെ ആശ്രിതരുടേയും കൈകളിലായിരുന്നു. ഭൂനിയമം പ്രാബല്യത്തില്‍ വന്നതിന്റെ ഫലമായി ബ്രഹ്മസ്വവും ദേവസ്വവും പണ്ഡാരം വകയുമായിരുന്ന ഭൂമികളില്‍ കുടിപാര്‍ത്തിരുന്ന സാധാരണക്കാര്‍ക്ക് ഭൂമി ലഭിക്കുകയുണ്ടായി. ഇത് കാര്‍ഷിക മേഖലയുടെ ഉല്‍പാ ദനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ പില്‍ക്കാലത്ത് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. കാര്‍ഷിക വൃത്തിയോട് ആഭിമുഖ്യമില്ലാത്ത ഒരു കാഴ്ചപ്പാട് കേരളത്തില്‍ പൊതുവെ വളര്‍ന്നു വന്നതിന്റെ ഫലമായി ഈ ഗ്രാമത്തേയും ബാധിക്കുകയുണ്ടായി. പഞ്ചായത്തില്‍ വിവിധ ഭാഗങ്ങ ളിലുടെ ഒഴുകുന്ന 6300 മീറ്റര്‍ തോടുകള്‍, 14 കുളങ്ങള്‍, മൂങ്ങോട് കായലിന്റെ ഏതാനും ഭാഗങ്ങള്‍ ഇത്രയും ആണ് പഞ്ചായത്തിലെ ഉപരിതല ജലസ്രോതസുകള്‍. ഇവയില്‍ മൂങ്ങോട്ട് കായലിന്റെ ഭാഗങ്ങളിലാണ് മത്സ്യബന്ധനം നടക്കുന്നത്.
അടിസ്ഥാന മേഖലകള്‍
വ്യവസായം:-
ഈ ഗ്രാമത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയര്‍, കൈത്തറി വ്യവസായങ്ങള്‍ ഒരു കാലത്ത് ഗ്രാമീണരുടെ മുഖ്യ ഉപജീവ നോപാധിയായിരുന്നു. എന്നാല്‍ കൈത്തറി ഏതാണ്ട് പൂര്‍ണ്ണമായും ഇന്ന് നശിച്ചിരിക്കുന്നു. ഇപ്പോഴും നിലനില്‍ക്കുന്നത് കയര്‍ വ്യവസായ മാണ്. അതും വളരെ ചുരുങ്ങിയിരിക്കുന്നു. വ്യവസായ മേഖലയില്‍ ഇന്ന് ഈ ഗ്രാമത്തിന്റെ അവസ്ഥ വളരെ ശോചനീയം തന്നെയാണ്. വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ ഈ ഗ്രാമത്തിലില്ല. സഹകരണ മേഖലയില്‍ കയര്‍, കൈത്തറി (വളരെ പരിമിതം), ക്ഷീരോല്പാ ദനം എന്നീ ചെറുകിട യൂണിറ്റുകളുണ്ട്.
ഗതാഗതം:-
പഞ്ചായത്തില്‍ പ്രധാന ഗതാഗത മാര്‍ഗ്ഗം റോഡ് ഗതാഗതമാണെങ്കിലും ജലഗതാഗതവും നാമമാത്രമായി നടക്കുന്നുണ്ട്. പണ്ട് കാലത്ത് ഇവിടത്തെ കയറുല്പന്നങ്ങളും മറ്റും ആലപ്പുഴയിലേക്കും മറ്റും തീരദേശ ജലഗതാഗത പാത വഴി കൊണ്ടു പോയിരുന്നു.
പൊതുജനാരോഗ്യം:-
കാവുകളാലും കുളങ്ങളാലും സമ്പന്നമായ ഈ ഗ്രാമത്തില്‍ ആയൂര്‍വേദവും സംസ്കൃതവും ഗുസ്തിയും മര്‍മ്മാണിയുമെല്ലാം ഒരു കാലത്ത് കൈ കോര്‍ത്ത് നിലനിന്നിരുന്നു. വൈദ്യന്മാരുടെ നാടായിരുന്നു ഈ ഗ്രാമം. സംസ്കൃത പാരമ്പര്യത്തില്‍ നിന്നാവാം ആയൂര്‍വേദത്തിന് ഈ പ്രാധാ ന്യം ലഭിച്ചത്. ഈഴവ വൈദ്യന്മാരായിരുന്നു അധികവും. 1962-ല്‍ സ്ഥാപിച്ചതും ഏഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നതുമായ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററും, മൂന്ന്, ഏട്ട്, പത്ത് എന്നീ വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന മൂന്ന് സബ് സെന്ററുകളും, പത്താം വാര്‍ഡിലെ ആയൂര്‍വേദ ആശുപത്രിയുമാണ് ഇന്ന് ഈ ഗ്രാമത്തിലെ പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍.
വിദ്യാഭ്യാസം
ഒരു കാലത്തു വേണാടിന്റെ ആസ്ഥാനമായിരുന്ന ആറ്റിങ്ങലിന് സമീപമുളള മണമ്പൂര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് തിരുവി താംകൂര്‍ രാജവംശത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. അനൌപചാരിക വിദ്യാഭ്യാസം നട ത്തുന്നതിനായി കുടിപ്പളളിക്കൂടങ്ങള്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിരുന്നു. മണമ്പൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വാഴാംകോട് എന്ന സ്ഥ ലത്ത് ഗോവിന്ദനാശാന്‍ സ്ഥാപിച്ചിരുന്ന കുടിപ്പളളിക്കൂടത്തില്‍ മഹാകവി കുമാരനാശാന്‍ പഠിപ്പിച്ചിരുന്നതായി രേഖകളില്‍ കാണുന്നു. കവല യൂര്‍ കല്ലറ വീട്ടില്‍ രാമകൃഷ്ണ പിളള നടത്തിയിരുന്ന പെണ്‍ പളളിക്കൂടം, മണമ്പൂര്‍ രാമു ആശാന്‍ നടത്തിയിരുന്ന കുടിപ്പളളിക്കൂടം എന്നിവ പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്നു. സ്വാതന്ത്യ്ര സമ്പാദനത്തിന് വളരെ മുമ്പു തന്ന വി ദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നിരുന്നതായി കാണാം. കവലയൂരില്‍ 1920 കളില്‍ സ്ഥാപിച്ച സര്‍ക്കാര്‍ പ്രൈമറി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. പിന്നീട് ഇത് യു.പി സ്കൂളായും 1964-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. യു.പി സ്കൂളായി ഉയര്‍ത്താന്‍ വേണ്ട സ്ഥലം ഒരു ചക്രം മാത്രം വിലയായി സ്വീകരിച്ചുകൊണ്ട് ഇടവായണത്ത് മഠക്കാര്‍ നല്‍കിയതാണ്. ഹൈസ്കൂളാക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, ഉപകരണങ്ങള്‍ എന്നിവ നാട്ടുകാര്‍ സംഭാവന ചെയ്തതാണ്.
പ്രധാന സ്ഥാപനങ്ങള്‍
ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, പ്രാദേശിക സ്വയംഭരണം, സാമൂഹ്യക്ഷേമം, റവന്യൂ, ഊര്‍ജ്ജം, രജിസ്ട്രേഷന്‍, മൃഗ സംരക്ഷണം, കൃഷി, ധനകാര്യം, സംസ്ക്കാരം എന്നീ വിഭാഗങ്ങളിലായി അനേകം സ്ഥാപനങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതും കവലയൂരില്‍ സ്ഥിതി ചെയ്യുന്നതുമായ ഗ്രാമപഞ്ചായത്താഫീസും, വില്ലേജ്, സബ് രജിസ്ട്രാര്‍ ഓഫീസുകളും, ഫെഡറല്‍ ബാങ്കും കവലയൂരിനെ പഞ്ചായത്തിലെ ഏറ്റവും പ്രാധാന്യമുള്ള പ്രദേശമാക്കി മാറ്റുന്നു. കവലയൂരില്‍ സ്ഥിതി ചെയ്യുന്ന ഹൈസ്ക്കൂളും രണ്ട് യു.പി.സ്ക്കൂളും രണ്ട് എല്‍.പി സ്ക്കൂളുമുള്‍പ്പെടെ സര്‍ക്കാര്‍/എയ്ഡഡ് വിഭാഗങ്ങളിലായി 5 സ്ക്കൂളും, ഒരു പി.എച്ച്.സിയും 3 സബ് സെന്ററും ഒരു ആയൂര്‍വ്വേദ ആശുപത്രിയും ഉള്‍പ്പെടെ 5 ആരോഗ്യ സ്ഥാപനങ്ങളും, എഴ് അങ്കന്‍വാടികളും, രണ്ട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസും, 3 കയര്‍ സഹകരണ സംഘം, 3 പാല്‍ സഹകരണ സംഘം, ഒരു വനിതാ സഹകരണ സംഘം, ഒരു പ്രാഥമിക സഹകരണ ബാങ്ക്, രണ്ട് സ്ക്കൂള്‍ സൊസൈറ്റി എന്നിവ ഉള്‍പ്പെടെ പത്ത് സഹകരണ സ്ഥാപനങ്ങളും ഒരു മൃഗാശുപത്രിയും രണ്ട് ഗോസംവര്‍ദ്ധന കേന്ദ്രങ്ങളും ഒരു കൃഷി ഓഫീസും ഒരു ഇലക്ട്രിസിറ്റി സബ്എന്‍ജിനീയര്‍ ഓഫീസും ഒരു സാംസ്ക്കാരിക നിലയവും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിനകത്തുളള മറ്റു പ്ര ധാന സ്ഥാപനങ്ങള്‍. ഇതിനുപുറമേ മാര്‍ക്കറ്റുകള്‍, ഗ്രന്ഥശാലകള്‍, കലാകായിക സംഘടനകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി വൈവിധ്യ മാര്‍ന്ന ധാരാളം പൊതു-സ്വകാര്യ ആസ്തികള്‍ ഈ ഗ്രാമത്തിനുണ്ട്.